മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ ടയറുകളും ബ്രേക്കുകളും സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താൻ പൊതുജനങ്ങളോട് കുവൈറ്റ് ട്രാഫിക് വകുപ്പ് ആഹ്വാനം ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ശൈത്യകാലവും മഴയും കണക്കിലെടുത്ത്, വാഹനങ്ങളുടെ ടയറുകൾ, ബ്രേക്കുകൾ, വൈപ്പറുകൾ, ലൈറ്റുകൾ എന്നിവ പരിശോധിച്ച് വാഹനങ്ങൾ സജ്ജമാക്കണമെന്ന് ട്രാഫിക് വകുപ്പ് ഡ്രൈവർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, വാഹനങ്ങൾ ഓടിക്കുമ്പോൾ സുരക്ഷിത അകലം പാലിക്കാനും നിശ്ചിത വേഗപരിധി കർശനമായി പിന്തുടരാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Cover Image: Pixabay.

