ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ദോഫാർ മുനിസിപ്പാലിറ്റി

featured GCC News

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് കൊണ്ട് സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ ഒരു മേഖലയിൽ ട്രാഫിക് വഴിതിരിച്ച് വിടുന്നതായി ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് ദോഫാർ മുനിസിപ്പാലിറ്റി ഈ നിയന്ത്രണം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ താഴെ പറയുന്ന മേഖലകൾ വൺ വേ ആക്കി നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്:

  • കിഴക്ക് നിന്ന് പടിഞ്ഞാറ് ദിശയിൽ അൽ ദാഹരിസ് റൌണ്ട്എബൗട്ട് തൊട്ട് അൽ ഹഫാഹ് വരെ.
  • അൽഫലാഹ് – അൽമൻസൗരഹ് സ്ട്രീറ്റ് വരെ പടിഞ്ഞാറ് ദിശയിൽ നിന്നുള്ള ട്രാഫിക്.

ഈ നിയന്ത്രണം 2024 ജൂലൈ 21, ഞായറാഴ്ച വൈകീട്ട് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ നിയന്ത്രണം ഖരീഫ് സീസൺ അവസാനിക്കുന്നത് വരെ തുടരുന്നതാണ്.