കുവൈറ്റ്: റമദാനിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തും

GCC News

രാജ്യത്തെ റോഡുകളിൽ റമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് കുവൈറ്റ് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റമദാൻ മാസത്തിൽ താഴെ പറയുന്ന തിരക്കേറിയ സമയങ്ങളിലാണ് കുവൈറ്റിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തുന്നത്:

  • രാവിലെ 8:30 മുതൽ രാവിലെ 10:30 വരെ.
  • ഉച്ചയ്ക്ക് 12:30 മുതൽ വൈകീട്ട് 3:00 വരെ.

ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഈ തീരുമാനം കുവൈറ്റിലെ എല്ലാ റോഡുകളിലും ബാധകമാണ്.