യു എ ഇ: 4 മരണം; 376 പേർക്ക് കൂടി രോഗബാധ

Breaking

യു എ എയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിൽ തുടർന്നിരുന്ന 4 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 11 ശനിയാഴ്ച്ച അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി.

376 പേർക്ക് കൂടി പുതുതായി കൊറോണാ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇതോടെ യു എ ഇയിലെ COVID-19 ബാധിച്ചവരുടെ ആകെ സംഖ്യ 3, 736 ആയതായി മന്ത്രാലയം കൂട്ടിച്ചേർത്തു. 170 പേർ കൂടി രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.