യു എ ഇയിൽ 72 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി മാർച്ച് 27, വെള്ളിയാഴ്ച്ച, ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 കണ്ടെത്തിയവരുടെ എണ്ണം 405 ആയി.
23 ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെയെല്ലാം ആരോഗ്യ സ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. മുൻപ് രോഗബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയവർക്കാണ് ഇപ്പോൾ രോഗബാധ കണ്ടെത്തിയത്.
COVID-19 സ്ഥിരീകരിച്ച് ചികിത്സയിൽ ഇരുന്ന 3 പേർ പൂർണ്ണമായും സുഖം പ്രാപിച്ചിട്ടുണ്ട്. 2 ബംഗ്ലാദേശ് പൗരന്മാരും, ഒരു പാക്കിസ്ഥാനി പൗരനുമാണ് രോഗം ഭേദമായത്. യു എ ഇയിൽ ഇതുവരെ 55 പേർ രോഗമുക്തി നേടിയിട്ടുണ്ട്.