നൂതനസാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച ഭേദഗതികൾ ഉൾപ്പെടുത്തിക്കൊണ്ട് ഫെഡറൽ ട്രാഫിക് നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.
2024 ജൂൺ 10-ന് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.
ഇതിന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന വാഹനങ്ങളെ തരംതിരിക്കുന്നതിനും, അവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുമുള്ള വ്യവസ്ഥകൾ ഫെഡറൽ ട്രാഫിക് നിയമത്തിൽ ഉൾപ്പെടുത്തുന്നതാണ്. ഡ്രൈവറില്ലാതെ സ്വയമോടുന്ന വാഹനങ്ങൾ, ഇലക്ട്രിക്ക് വാഹനങ്ങൾ തുടങ്ങിയവ ഇതിന്റെ പരിധിയിൽ വരുന്നതാണ്.
ആഗോളതലത്തിൽ ഗതാഗത മേഖലയിൽ സംഭവിക്കുന്ന പുരോഗതികൾക്കൊപ്പം രാജ്യത്തെ ട്രാഫിക് നിയമങ്ങളെ പരിഷ്കരിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.