യു എ ഇ: പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി പ്രഖ്യാപിച്ചു

featured GCC News

രാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി. 2022 ഏപ്രിൽ 21-നാണ് യു എ ഇ ക്യാബിനറ്റ് ഈ തീരുമാനം കൈക്കൊണ്ടത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ എന്നിവയ്ക്ക് 2022 ഏപ്രിൽ 30, ശനിയാഴ്ച മുതൽ 2022 മെയ് 6, വെള്ളിയാഴ്ച വരെ അവധിയായിരിക്കും.

ഈദുൽ ഫിത്ർ അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ പ്രവർത്തനങ്ങൾ 2022 മെയ് 9, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.

WAM