യു എ ഇയിൽ 150 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഏപ്രിൽ 1, ബുധനാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിതരുടെ എണ്ണം 814 ആയി. യു എ ഇയിൽ രോഗബാധ ആദ്യമായി കണ്ടെത്തിയ ശേഷം ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന രോഗബാധിതരുടെ എണ്ണമാണിത്.
കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 2 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചു. 78 വയസ്സുള്ള ഒരു ഗൾഫ് പൗരനും, 62 വയസ്സുള്ള ഒരു ഏഷ്യൻ വംശജനുമാണ് മരിച്ചത്. ഇരുവരും ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നവരാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.