കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ മാർച്ച് 26, വ്യാഴാഴ്ച്ച വൈകീട്ട് 8 മണി മുതൽ മൂന്ന് ദിവസത്തേക്ക് ആരംഭിച്ച അണുനശീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 5 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം ഏപ്രിൽ 5, ഞായറാഴ്ച്ച വരെ ദിനവും രാത്രി 8 മുതൽ പിറ്റേന്ന് രാവിലെ 6 വരെയാണ് ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പരിപാടികളും പ്രാവർത്തികമാക്കുക.
മാർച്ച് 29 മുതൽ ഏപ്രിൽ 5 വരെ ദിനവും അണുനശീകരണ നടപടികൾ നടക്കുന്ന, വൈകീട്ട് 8 മുതൽ രാവിലെ 6 വരെയുള്ള, സമയത്ത് ആളുകൾക്ക് പുറത്തിറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. ഈ സമയത്ത് മെട്രോ ഉൾപ്പടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കുന്നതല്ല. മുൻകൂട്ടി അനുമതി വാങ്ങിയവർക്ക് മാത്രമായിരിക്കും അടിയന്തിര ആവശ്യങ്ങൾക്കായി ഈ സമയം പുറത്തു ഇറങ്ങാൻ അനുമതിയുണ്ടായിരിക്കുക. പകൽ സമയങ്ങളിൽ ജനങ്ങൾക്ക് അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതി നൽകും.
ഈ ദിനങ്ങളിലും സൂപ്പർമാർക്കറ്റുകൾ, ഗ്രോസറി, കോഓപ്പറേറ്റീവ് സ്റ്റോറുകൾ, ഫാർമസികൾ എന്നിവ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കും.
1 thought on “യു എ ഇ: ദേശീയ അണുനശീകരണ യജ്ഞം ഏപ്രിൽ 5 വരെ നീട്ടി”
Comments are closed.