യു എ ഇ: COVID-19 വാക്സിൻ സ്വീകരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 16 വയസ്സാക്കി കുറച്ചു

GCC News

യു എ ഇയിലെ COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കെടുക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 16 വയസ്സാക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവെൻഷൻ (MoHAP) അറിയിച്ചു. നേരത്തെ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് യു എ ഇ COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ അനുമതി നൽകിയിരുന്നത്.

ജനുവരി 17-ന് വൈകീട്ടാണ് MoHAP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ തീരുമാനത്തോടെ, യു എ ഇയിലെ പതിനാറു വയസ്സും, അതിനു മുകളിലും പ്രായമുള്ള പൗരന്മാരും, നിവാസികളും ഉൾപ്പടെയുള്ളവർക്ക് ദേശീയ വാക്സിനേഷൻ പദ്ധതിയിൽ പങ്കെടുത്ത് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്. വാക്സിനേഷനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ കൂടുതൽ പേരെ ഉൾപ്പെടുത്തുന്ന രീതിയിലേക്ക് ഭേദഗതി ചെയ്യാൻ ലക്ഷ്യമിട്ടാണ് MoHAP ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്.