യു എ ഇ: COVID-19 പ്രതിരോധത്തിനായി കൂടുതൽ ഫീൽഡ് ഹോസ്പിറ്റലുകൾ നിർമ്മിക്കുന്നു

UAE

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായി കൂടുതൽ ഫീൽഡ് ഹോസ്പിറ്റലുകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. COVID-19 പ്രതിരോധത്തിന്റെ അടുത്ത ഘട്ടത്തിൽ, നിലവിലുള്ള ഫീൽഡ് ഹോസ്പിറ്റലുകൾ ഉൾപ്പടെ ആകെ ഏഴു ഇത്തരം ആശുപത്രികൾ പൂർത്തിയാക്കുന്നതിനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് NCEMA കൂട്ടിച്ചേർത്തു.

ഫെബ്രുവരി 23-ലെ പ്രത്യേക പത്രസമ്മേളനത്തിൽ, യു എ ഇ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വക്താവ് ഡോ. ഫരീദ അൽ ഹോസാനിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാനും അവർ ആവശ്യപ്പെട്ടു.