യു എ ഇ: എമിറാത്തി ബദാം കായയുടെ സാംസ്‌കാരിക പ്രാധാന്യം എടുത്ത് കാട്ടുന്നതിനായി പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

UAE

എമിറാത്തി ബദാം കായയുടെ സാംസ്‌കാരിക പ്രാധാന്യം എടുത്ത് കാട്ടുന്നതിനായി എമിറേറ്റ്സ് പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

പ്രാദേശികമായ കാർഷിക വിളകളെയും, അവയുടെ പ്രാധാന്യത്തെയും വരും തലമുറകൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. തലമുറകളായി യു എ ഇയുടെ പ്രാദേശിക സംസ്കാരത്തിൽ എമിറാത്തി ബദാം കായയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

Source: Emirates Post.

യു എ ഇയുടെ സമൃദ്ധമായ പ്രകൃതിദൃശ്യങ്ങളിൽ നിന്നും, ബദാം മരത്തിന്റെ ഗാംഭീര്യം നിറഞ്ഞ രൂപത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ സ്റ്റാമ്പ് ഒരുക്കിയിരിക്കുന്നത്.