യു എ ഇ: ദീർഘകാല ബഹിരാകാശയാത്രയ്ക്ക് തുടക്കമായി; ദൗത്യസംഘം ഇന്ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തും

GCC News

അറബ് ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശദൗത്യത്തിന് വിജയകരമായ തുടക്കമിട്ടതായി യു എ ഇ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു.

യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് സഞ്ചരിക്കുന്ന എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദിയെയും മറ്റു ബഹിരാകാശസഞ്ചാരികളെയും വഹിച്ച് കൊണ്ടുള്ള സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് 2023 മാർച്ച് 2-ന് രാവിലെ 9:34-ന് (യു എ ഇ സമയം) വിജയകരമായി വിക്ഷേപിച്ചിട്ടുണ്ട്.

Source: Dubai Media Office.

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ കേപ്പ് കാനവേറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് ഈ ദൗത്യം വിക്ഷേപിച്ചത്.

Source: Dubai Media Office.

ബഹിരാകാശസഞ്ചാരികളെയും വഹിച്ച് കൊണ്ടുള്ള സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് 2023 മാർച്ച് 3, വെള്ളിയാഴ്ച രാവിലെ 10:17-ന് (യു എ ഇ സമയം) ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേരുന്നതാണ്.

Source: Dubai Media Office.

നാസയിലെ ബഹിരാകാശസഞ്ചാരികളായ സ്റ്റീഫൻ ബൊവെൻ (സ്പേസ് ക്രാഫ്റ്റ്‌ കമാണ്ടർ), വാരൻ ഹോബർഗ് (പൈലറ്റ്) റഷ്യൻ ബഹിരാകാശസഞ്ചാരി ആന്ദ്രേ ഫെദ്യയേവ് (മിഷൻ സ്പെഷ്യലിസ്റ്റ്) എന്നിവരും ഈ ദൗത്യത്തിന്റെ ഭാഗമാണ്.

Source: Dubai Media Office.

ഇവർ വിവിധ ഗവേഷണങ്ങളുമായി ആറ് മാസം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ തുടരുന്നതാണ്. ഈ ദൗത്യത്തിന്റെ ഭാഗമായി സുൽത്താൻ അൽ നെയാദി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ 19 ഗവേഷണ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നതാണ്.

ഇത് രണ്ടാം തവണയാണ് ഒരു എമിറാത്തി ബഹിരാകാശസഞ്ചാരി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ സന്ദർശിക്കുന്നത്. 2019 സെപ്റ്റംബറിൽ ഏഴ് ദിവസത്തെ ബഹിരാകാശദൗത്യത്തിന്റെ ഭാഗമായി ഹസ്സ അൽ മൻസൂരി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയിരുന്നു.

WAM