യു എ ഇ: എല്ലാ സേവനങ്ങൾക്കും ‘യു എ ഇ പാസ്’ നിർബന്ധമാക്കിയതായി MoIAT

featured GCC News

തങ്ങളുടെ എല്ലാ സേവനങ്ങൾക്കും ‘യു എ ഇ പാസ്’ ഡിജിറ്റൽ ഐഡന്റിറ്റി നിർബന്ധമാക്കിയതായി യു എ ഇ മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി ആൻഡ് അഡ്വാൻസ്ഡ് ടെക്‌നോളജി (MoIAT) അറിയിച്ചു.

MoIAT-യുടെ ഉപഭോക്താക്കൾക്കും, കമ്പനികൾക്കും മന്ത്രാലയത്തിൽ നിന്നുള്ള വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് ഇതോടെ ‘യു എ ഇ പാസ്’ നിർബന്ധമാകുന്നതാണ്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സ്മാർട്ഫോൺ ആപ്പ് എന്നിവയിലൂടെ ലഭിക്കുന്ന സേവനങ്ങൾക്കാണ് ‘യു എ ഇ പാസ്’ നിർബന്ധമാക്കുന്നത്.

ധനകാര്യ സംവിധാനങ്ങളിലുടനീളമുള്ള എല്ലാ സേവനങ്ങൾക്കും ‘യു എ ഇ പാസ്’ ഡിജിറ്റൽ ഐഡന്റിറ്റി നടപ്പിലാക്കുന്നതായി യു എ ഇ ധനകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.