രാജ്യത്ത് ലഹരിമരുന്ന് വ്യാപാരത്തിൽ നിന്നുള്ള പണം കൈവശം സൂക്ഷിക്കുന്നവർക്ക് ലഭിക്കുന്ന ശിക്ഷാനടപടികൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു പ്രത്യേക അറിയിപ്പ് നൽകി. ഇത്തരത്തിലുള്ള പണം കൈവശം വെക്കുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2022 ജൂൺ 6-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. മയക്കുമരുന്നുകളും, ലഹരി പദാര്‍ത്ഥങ്ങളും തടയുന്നതിനുള്ള യു എ ഇയിലെ ഫെഡറൽ നിയമം ‘2021/ 30’-ലെ ആർട്ടിക്കിൾ 65 പ്രകാരം ലഹരിമരുന്ന് വ്യാപാരത്തിൽ നിന്നുള്ള പണം കൈവശം സൂക്ഷിക്കുകയോ, ഇത്തരം പണം ഒളിപ്പിച്ച് വെക്കുകയോ, ഇത്തരം പണം ഉപയോഗിച്ച് ഇടപാടുകൾ നടത്തുകയോ ചെയ്യുന്ന വ്യക്തികൾക്ക്, ഇത്തരം പണത്തിന്റെ ഉറവിടം ലഹരിവ്യാപാരമാണെന്ന് തെളിയുന്ന പക്ഷം, ഒരു ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുന്നതാണ്.
WAM