യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

2025 ജൂൺ 16-ന് ദുബായിലെ അൽ മാർമൂമിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച്ച. ദേശീയ കാര്യങ്ങൾ, പൗരന്മാരുടെ ക്ഷേമം, യു എ ഇയുടെ പുരോഗതി ശക്തിപ്പെടുത്തുന്നതിനും അതിന്റെ അഭിലാഷമായ ദേശീയ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള തന്ത്രങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

Source: Dubai Media Office.

രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പുരോഗതി, രാജ്യവളർച്ച തുടങ്ങിയ വിഷയങ്ങളും ഇരുവരും അവലോകനം ചെയ്തു.

Source: Dubai Media Office.

ദുബായ് സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പ്രെസിഡെൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് സിവിൽ ഏവിയേഷൻസ് അതോറിറ്റി ചെയർമാനും, ദുബായ് എയർപോർട്സ് ചെയർമാനും, എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും സി ഇ ഓയുമായ H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ സയീദ് അൽ മക്തൂം, യു എ ഇ രാഷ്ട്രപതിയുടെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തെഹ്‌നൂൻ അൽ നഹ്യാൻ, യു എ ഇ രാഷ്ട്രപതിയുടെ സ്ട്രാറ്റജിക് റിസർച് ആൻഡ് അഡ്വാൻസ്ഡ് ടെക്‌നോളജീസ് അഫയേഴ്‌സ് ഉപദേഷ്ടാവ് ഫൈസൽ അബ്ദുൽഅസീസ് മുഹമ്മദ് അൽ ബന്നായ്, മറ്റു ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.