യു എ ഇ പ്രൊഫഷണൽ ലീഗ്: PCR റിസൾട്ട് കാലാവധി 96 മണിക്കൂറാക്കി നീട്ടി

UAE

യു എ ഇ പ്രൊഫഷണൽ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന വേദികളിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിരുന്ന PCR നെഗറ്റീവ് റിസൾട്ടിന്റെ കാലാവധി 96 മണിക്കൂറാക്കി നീട്ടിയതായി അധികൃതർ അറിയിച്ചു. യു എ ഇ പ്രൊ ലീഗ്, യു എ ഇ ഫുട്ബാൾ അസോസിയേഷൻ, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി എന്നിവർ സംയുക്തമായാണ് ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്.

https://twitter.com/AGLeague_EN/status/1454865759482613767

നേരത്തെ മത്സര ദിവസത്തിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കുന്നവർക്കാണ് പ്രവേശനം നൽകിയിരുന്നത്. ഈ കാലാവധിയാണ് ഇപ്പൊൾ 96 മണിക്കൂറാക്കി ഉയർത്തിയിരിക്കുന്നത്.

2021-2022 സീസണിലെ അഡ്‌നോക് പ്രൊ ലീഗ്, പ്രൊ ലീഗ് കപ്പ്, യു എ ഇ സൂപ്പർ കപ്പ് മത്സരങ്ങൾ എന്നിവ നടക്കുന്ന വേദികളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് ഈ തീരുമാനം ബാധകമാണ്. ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ആറ് മാസത്തിനുള്ളിൽ COVID-19 രണ്ടാം ഡോസ് വാക്സിനെടുത്തവരോ, ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ്) വാക്സിനെടുത്തവരോ ആയ കാണികൾക്കാണ് മത്സരങ്ങൾ നടക്കുന്ന വേദികളിൽ പ്രവേശിക്കുന്നതിന് അനുമതി നൽകുന്നത്. ഇവർക്ക് Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടായിരിക്കണം.

Cover Photo: @AGLeague_EN