യു എ ഇ: കാലഹരണപ്പെട്ട റെസിഡൻസി വിസകൾ മൂന്ന് മാസത്തേക്ക് കാലാവധി നീട്ടിനൽകാൻ തീരുമാനിച്ചു

GCC News

മാർച്ച് 1, 2020-ഓടെ കലാഹരണപ്പെടുന്ന റെസിഡൻസി വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ യു എ ഇ കാബിനറ്റ് തീരുമാനിച്ചു. കൊറോണാ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായിട്ടുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

നിലവിലെ സാഹചര്യത്തിൽ ഇത്തരം വിഷയങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള നിരവധി തീരുമാനങ്ങളും കാബിനറ്റിൽ കൈകൊള്ളുകയുണ്ടായി. പൊതു ജനങ്ങളുടെ ആരോഗ്യ സുരക്ഷ, സർക്കാർ വകുപ്പുകളുടെയും, വാണിജ്യ രംഗത്തെയും സുഗമമായ പ്രവർത്തനം എന്നിവ ഉറപ്പാക്കുന്നതിനായി ലക്ഷ്യമിട്ടുള്ളതാണ് ഈ തീരുമാനങ്ങൾ.

ഈ തീരുമാന പ്രകാരം മാർച്ച് 1-ഓടെ കാലാവധി കഴിയുന്ന റെസിഡൻസി വിസകൾ അധികമായ ഫീസുകൾ കൂടാതെ 3 മാസത്തേക്ക് കൂടി നീട്ടിനൽകും. നിലവിലെ കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇവ പുതുക്കുന്നതിനായി ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇതോടെ ഒഴിവാകും.

1 thought on “യു എ ഇ: കാലഹരണപ്പെട്ട റെസിഡൻസി വിസകൾ മൂന്ന് മാസത്തേക്ക് കാലാവധി നീട്ടിനൽകാൻ തീരുമാനിച്ചു

Comments are closed.