യു എ ഇ: 2023 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കൂടും

GCC News

2023 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2023 ഓഗസ്റ്റ് 31-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം പെട്രോൾ, ഡീസൽ വിലകൾ 2023 ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് കൂട്ടിയിട്ടുണ്ട്.

2023 സെപ്റ്റംബർ മാസത്തെ യു എ ഇയിലെ ഇന്ധന വില:

  • സൂപ്പർ 98 – ലിറ്ററിന് 3.42 ദിർഹം. (2023 ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 3.14 ദിർഹം ആയിരുന്നു)
  • സ്പെഷ്യൽ 95 – ലിറ്ററിന് 3.31 ദിർഹം. (2023 ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 3.02 ദിർഹം ആയിരുന്നു)
  • ഇ-പ്ലസ് 91 – ലിറ്ററിന് 3.23 ദിർഹം. (2023 ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 2.95 ദിർഹം ആയിരുന്നു)
  • ഡീസൽ – ലിറ്ററിന് 3.40 ദിർഹം. (2023 ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 2.95 ദിർഹം ആയിരുന്നു)

2023 സെപ്റ്റംബർ 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.