യു എ ഇ: സിനോഫാം COVID-19 വാക്സിൻ സ്വീകരിച്ചവർക്ക് മൂന്നാമതൊരു ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി NCEMA

featured GCC News

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി സിനോഫോം വാക്സിൻ സ്വീകരിച്ചവർക്ക് മൂന്നാമതൊരു ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. രാജ്യത്തെ നിവാസികൾക്ക് കൊറോണ വൈറസിനെതിരായ പരമാവധി സംരക്ഷണം നൽകുന്നത് ലക്ഷ്യമിട്ടാണ് രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിനായുള്ള ഈ അധിക ഡോസ് നൽകുന്നതെന്ന് NCEMA വ്യക്തമാക്കി.

മെയ് 18-ന് വൈകീട്ടാണ് NCEMA ഇക്കാര്യം അറിയിച്ചത്. സിനോഫോം വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക്, രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം എന്ന രീതിയിലാണ് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതെന്നും NCEMA വ്യക്തമാക്കി.

രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂർത്തിയാക്കിയവർക്ക് നിലവിൽ ഈ ബൂസ്റ്റർ ഡോസ് ലഭ്യമാണെന്നും അധികൃതർ അറിയിച്ചു. സിനോഫാം COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള മുൻഗണന പ്രായമായവർക്കും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കുമാണെന്ന് NCEMA കൂട്ടിച്ചേർത്തു.