നിലവിലെ യാത്രാ വിലക്കുകൾ മൂലം യു എ ഇയിൽ തുടരേണ്ടി വന്നിട്ടുള്ള എല്ലാ സന്ദർശകർക്കും നിയമാനുസൃതമായ രാജ്യത്ത് തുടരുന്നതിനുള്ള അനുമതി നൽകാൻ ആവശ്യമായ നടപടികൾ കൈകൊണ്ട് വരുന്നതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ICA) അറിയിച്ചു. ഇത് സംബന്ധമായ തീരുമാനങ്ങൾ എടുത്തു വരുന്നതായും അടുത്ത ദിവസങ്ങളിൽ തന്നെ ഇതിനു ആവശ്യമായ സേവനങ്ങൾ ഒരുക്കുന്നതിനായുള്ള സംവിധാനം നിലവിൽ വരുമെന്നും അധികൃതർ വ്യക്തമാക്കി.
കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരേണ്ടി വരുന്ന സന്ദർശകർക്ക് വലിയ ആശ്വാസമാകുന്ന തീരുമാനമാണ് ഇപ്പോൾ ICA കൈകൊണ്ടിട്ടുള്ളത്.