രാജ്യത്തെ നഴ്സറികൾ ഉൾപ്പടെയുള്ള മുഴുവൻ വിദ്യാലയങ്ങളിലും 2026 ഏപ്രിൽ 20, തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2026 ഏപ്രിൽ 15-നാണ് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
The Ministry of Education announces the resumption of in-person learning for all enrolled children, students, educational staff, and administrative staff in public and private nurseries, kindergartens, and schools effective Monday, 20 April 2026. pic.twitter.com/hTibaj1GE4
— وزارة التربية والتعليم (@MOEUAEofficial) April 15, 2026
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ മുഴുവൻ നഴ്സറികളിലും, കിന്റർഗാർട്ടണുകളിലും, പൊതു, സ്വകാര്യ സ്കൂളുകളിലും 2026 ഏപ്രിൽ 20 മുതൽ വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിലുള്ള അധ്യയനം പുനരാരംഭിക്കുന്നതാണ്.
ഈ തീരുമാനം യു എ ഇയിലെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെയും, നഴ്സറികളിലെയും, കിന്റർഗാർട്ടണുകളിലെയും വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, ജീവനക്കാർക്കും ബാധകമാണ്. സുരക്ഷാ നടപടിക്രമങ്ങൾ, അവ സംബന്ധിച്ച നിർദ്ദേശങ്ങൾ എന്നിവ നടപ്പിലാക്കുന്നതിന് വിദ്യാലയങ്ങളിലെ അധ്യാപകർക്കും, ജീവനക്കാർക്കും ആവശ്യമായ തയ്യാറെടുപ്പുകൾ, പരിശീലനങ്ങൾ എന്നിവ പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് സ്കൂളുകളിൽ സാധാരണ രീതിയിലുള്ള അധ്യയനം പുനരാരംഭിക്കുന്നത്.
ഈ തയ്യാറെടുപ്പുകൾ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷിതവും ആശ്വാസകരവുമായ പഠന അന്തരീക്ഷം ഉറപ്പാക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ സ്കൂളുകൾക്ക് ആവശ്യമെങ്കിൽ ഹൈബ്രിഡ് റൊട്ടേഷണൽ മോഡൽ നടപ്പിലാക്കാൻ സ്വാതന്ത്ര്യമുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

