യു എ ഇ: ദേശീയ കറൻസിയുടെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി

featured GCC News

രാജ്യത്തിൻറെ ദേശീയ കറൻസിയായ ദിർഹത്തിന്റെ ഔദ്യോഗിക ചിഹ്നം യു എ ഇ പുറത്തിറക്കി. സെൻട്രൽ ബാങ്ക് ഓഫ് യു എ ഇയാണ് (CBUAE) ദിർഹത്തിന്റെ പുതിയ ഔദ്യോഗിക ചിഹ്നം പുറത്തിറക്കിയത്.

എഫ് എക്സ് ഗ്ലോബൽ കോഡിന്റെ ഭാഗമാകാനുള്ള CBUAE-യുടെ തീരുമാനത്തിന്റെ തുടർച്ചയായാണ് ഈ പുതിയ ദിർഹം ചിഹ്നം പുറത്തിറക്കിയിരിക്കുന്നത്. അറബ് മേഖലയിൽ നിന്ന് എഫ് എക്സ് ഗ്ലോബൽ കോഡിൽ അംഗമാകുന്ന ആദ്യ സെൻട്രൽ ബാങ്കാണ് CBUAE.

യു എ ഇ ദിർഹത്തിനെ ഒരു അന്താരാഷ്ട്ര കറൻസിയാക്കി മാറ്റുന്നത് ലക്ഷ്യമിട്ട് CBUAE നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. ഇതിന്റെ ഭാഗമായി യു എ ഇ ദേശീയ കറൻസിയുടെ ഡിജിറ്റൽ പതിപ്പായ ‘ഡിജിറ്റൽ ദിർഹം’ പദ്ധതി നടപ്പിലാക്കുന്നതിന്റെ നടപടിക്രമങ്ങൾ മുന്നോട്ട് പോകുന്നതായും CBUAE വ്യക്തമാക്കിയിട്ടുണ്ട്.

‘ഡിജിറ്റൽ ദിർഹം’ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ ഈ പുതിയ കറൻസി ചിഹ്നം അവതരിപ്പിച്ചിരിക്കുന്നത്. ദിർഹം എന്നതിന്റെ ഇംഗ്ലീഷ് നാമത്തിൽ നിന്നാണ് ഈ ചിഹ്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Source: WAM

യു എ ഇ ദിർഹത്തെ പ്രതിനിധാനം ചെയ്യുന്നതിനായി ഒരു അന്താരാഷ്ട്ര ചിഹ്നം ഉപയോഗപ്പെടുത്തുക എന്ന ആശയത്തിലൂന്നിയാണ് ‘D’ എന്ന അക്ഷരം ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ചിഹ്നത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള രണ്ട് തിരശ്ചീനമായാ രീതിയിലുള്ള വരകൾ യു എ ഇ ദിർഹത്തിന്റെ സ്ഥിരത, യു എ ഇ ദേശീയ പതാക എന്നിവയെയും സാമ്പത്തിക സ്ഥിരതയെയും പ്രതിനിധീകരിക്കുന്നു.

‘ഡിജിറ്റൽ ദിർഹം’ പദ്ധതിയുടെ ചിഹ്നത്തിനായി യു എ ഇ ദേശീയ പതാകയുടെ നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.