എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ഉം അൽ കുവൈൻ സർക്കാർ മീഡിയ വിഭാഗം അറിയിപ്പ് നൽകി. 2022 ഏപ്രിൽ 25-ന് വൈകീട്ടാണ് ഉം അൽ കുവൈൻ ഗവൺമെന്റ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ഉം അൽ കുവൈനിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 9 ദിവസത്തെ ഈദുൽ ഫിത്ർ അവധിദിനങ്ങൾ അനുവദിച്ചിട്ടുണ്ട്. 2022 ഏപ്രിൽ 30, ശനിയാഴ്‌ച മുതൽ മെയ് 8, ഞായറഴ്ച വരെയാണ് ഈ അവധി.
ഈദുൽ ഫിത്ർ അവധിയ്ക്ക് ശേഷം ഉം അൽ കുവൈനിലെ സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ മെയ് 9, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.
രാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് നേരത്തെ അംഗീകാരം നൽകിയിരുന്നു.