അബുദാബി: പൊതു മേഖലയിലെ ഈദ് അവധി ഏപ്രിൽ 30 മുതൽ ആരംഭിക്കും

featured GCC News

എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് അബുദാബി മീഡിയ ഓഫീസ് അറിയിപ്പ് നൽകി. 2022 ഏപ്രിൽ 23-ന് വൈകീട്ടാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് അബുദാബി ഹ്യൂമൻ റിസോഴ്‌സസ് അതോറിറ്റി 9 ദിവസത്തെ ഈദുൽ ഫിത്ർ അവധിദിനങ്ങൾ അനുവദിച്ചിട്ടുണ്ട്. 2022 ഏപ്രിൽ 30, ശനിയാഴ്‌ച മുതൽ മെയ് 8, ഞായറഴ്ച വരെയാണ് ഈ അവധി.

ഈദുൽ ഫിത്ർ അവധിയ്ക്ക് ശേഷം അബുദാബിയിലെ സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ മെയ് 9, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.

രാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.