ഉം ഉൽ കുവൈൻ : കിംഗ് ഫൈസൽ സ്ട്രീറ്റിൽ പുതിയ സ്പീഡ് റഡാറുകൾ സ്ഥാപിച്ചു

UAE

കിംഗ് ഫൈസൽ സ്ട്രീറ്റിൽ പുതിയ സ്പീഡ് റഡാറുകൾ സ്ഥാപിച്ചതായി ഉം ഉൽ കുവൈൻ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം അറിയിച്ചു. കിംഗ് ഫൈസൽ സ്ട്രീറ്റിൽ അബുദാബി ഇസ്ലാമിക് ബാങ്കിന് എതിർവശത്തായാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

പുതിയതായി സ്ഥാപിച്ച ഈ സ്പീഡ് റഡാറുകൾ പ്രവർത്തനക്ഷമമാക്കിയതായും പോലീസ് അറിയിച്ചിട്ടുണ്ട്. റോഡ് സുരക്ഷയുടെ ഭാഗമായാണ് ഈ നടപടി.

വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ഈ റഡാറുകൾ കാൽനടയാത്രികരുടെ വരെ സുരക്ഷ ഉറപ്പാക്കുമെന്നും, അപകടങ്ങൾ കുറയ്ക്കുമെന്നും പോലീസ് വ്യക്തമാക്കി.