പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷൻ വിമാന സർവീസുകൾ തുടരാൻ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള അഞ്ചാം ഘട്ടം സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ആരംഭിക്കും.
അഞ്ചാം ഘട്ടത്തിലെ ഏതാനം വിമാന സർവീസുകളുടെ വിവരങ്ങൾ വ്യോമയാന മന്ത്രാലയം നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം ബഹ്റൈനിൽ നിന്ന് 3 സർവീസുകൾ (ഓഗസ്റ്റ് 1 – 6 വരെ), കുവൈറ്റിൽ നിന്ന് 5 സർവീസുകൾ (ഓഗസ്റ്റ് 1 – 6), ഖത്തറിൽ നിന്ന് 36 സർവീസുകൾ (ഓഗസ്റ്റ് 1 – 9), സൗദി അറേബ്യയിൽ നിന്ന് 17 സർവീസുകൾ (ഓഗസ്റ്റ് 1 – 12), യു എ ഇയിൽ നിന്ന് 5 സർവീസുകൾ (ഓഗസ്റ്റ് 2 – 6) എന്നിങ്ങനെയാണ് വിമാനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.
അഞ്ചാം ഘട്ടത്തിലെ ആദ്യ പട്ടികയായതിനാൽ ഇതിൽ കൂടുതൽ മാറ്റങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്. അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി, സ്വകാര്യ കമ്പനികളുടെ സർവീസുകളും, എയർഇന്ത്യ എക്സ്പ്രസ്സ് സർവീസുകളും ഉൾപ്പടെ കൂടുതൽ വിമാനങ്ങൾ ഓഗസ്റ്റ് 1-നു മുൻപായി പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ.