കൊറോണാ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി തൊഴിലിടങ്ങളിൽ സ്വീകരിക്കാവുന്ന നിർദ്ദേശങ്ങളുമായി കിഴക്കന്‍ മെഡിറ്ററേനിയൻ മേഖലയിലെ WHO ഓഫീസ്.
- ജോലിക്കാർക്കും, ഇടപാടുകാർക്കും, ഉപഭോക്താക്കൾക്കും കൊറോണാ വൈറസ് സംബന്ധമായ അറിയിപ്പുകൾ നൽകുക. നിങ്ങളുടെ ചുറ്റുവട്ടത്ത് ആർക്കെങ്കിലും ചെറിയ രീതിയിൽ പോലും ചുമ, പനി എന്നിവ കാണിക്കുന്നുണ്ടെങ്കിൽ അവരോട് വീടുകളിൽ തുടരാൻ ആവശ്യപ്പെടുക.
- വീടുകളിൽ നിന്ന് ജോലിചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ അവലംബിക്കുക, പ്രോത്സാഹിപ്പിക്കുക. പൊതു ഗതാഗത സംവിധാനങ്ങളിലൂടെയും പൊതു ജനങ്ങൾ കൂട്ടമായി ഒത്തുചേരുന്ന സ്ഥലങ്ങളിൽ നിന്നും കൊറോണാ വൈറസ് പടരുന്നതിനുള്ള സാധ്യതയുള്ളതിനാൽ അവ ഒഴിവാക്കാനായി, ജീവനക്കാർക്ക് വീടുകളിൽ നിന്ന് ജോലികൾ ചെയ്യുന്നതിനുള്ള അവസരം ഒരുക്കുക. തൊഴിലിടങ്ങൾ പ്രവർത്തിക്കുകയും ജീവനക്കാരുടെ സുരക്ഷ ഇതിലൂടെ ഉറപ്പാക്കുകയും ചെയ്യാം.
- തൊഴിലിടങ്ങളിലെ മേശകൾ, ഡെസ്ക്കുകൾ എന്നിവയുടെ പ്രതലം, ടെലിഫോണുകൾ, കീ ബോർഡ്, മൗസ് മുതലായവ അണുനാശിനികൾ ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുക.
- യാത്രകൾ, ഒത്തുചേരലുകൾ മുതലായവയെക്കുറിച്ചുള്ള പ്രാദേശികമായി നൽകുന്ന വിലക്കുകൾ, നിർദ്ദേശങ്ങൾ എന്നിവ ജാഗ്രതയോടെ പിന്തുടരുക.