ദുബായ് മെട്രോ റെഡ് ലൈൻ: സമയക്രമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ ഇന്നു അവസാനിക്കും

GCC News

ജനുവരി 31 മുതൽ വെള്ളിയാഴ്ചകളിൽ ദുബായ് മെട്രോ റെഡ് ലൈനിൽ വരുത്തിയിരുന്നു സമയക്രമങ്ങളിലെ മാറ്റം ഇന്ന് അവസാനിക്കും.

നിലവിലെ മെട്രോ സർവീസുകൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സാങ്കേതിക നടപടികളുടെ ഭാഗമായും, പുതുതായി വരുന്ന റൂട്ട് 2020-യുടെ സാങ്കേതിക സംവിധാനങ്ങളുടെ ഏകീകരണനടപടികളുടെ ഭാഗമായും നടപ്പിലാക്കിയ ഈ സമയക്രമങ്ങളിലെ മാറ്റങ്ങൾ മാർച്ച് 13-നു അവസാനിക്കും എന്നും, മാർച്ച് 20 മുതൽ വീണ്ടും രാവിലെ 10 മുതൽ മുതൽ പിറ്റേന്ന് രാത്രി 1 മണിവരെയായിരിക്കുമെന്ന് (2pm – 1am, the following day) ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.