നൂറുവർഷത്തോളം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്ന പെരുമാതുറ-കൊട്ടാരംതുരുത്ത് ജുമാ മസ്ജിദ് പുനർനിർമ്മാണം പൂർത്തിയാക്കി വിശ്വാസികൾക്കായി തുറന്നു കൊടുത്തു. മസ്ജിദിന്റെ ഔപചാരികമായ ഉത്‌ഘാടനം വെള്ളിയാഴ്ച്ച (13-03-2020) അസ്ർ നമസ്‌കാരത്തിന് ശേഷം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മന്നാനിയാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രിൻസിപ്പലും, സൂഫി പണ്ഡിതനുമായ ശ്രീ. ഉസ്താദ് കെ.പി. അബൂബക്കർ ഹസ്രത്ത് നിർവ്വഹിച്ചു.
ഉദാരമതികളായ നാട്ടുകാരുടെയും, പ്രവാസികളായ തദ്ദേശവാസികളുടെയും അകമഴിഞ്ഞ സഹായ സഹകരണത്തിന്റെ ഫലമാണ് ചരിത്രമുറങ്ങുന്ന ഈ മസ്ജിദിന്റെ നവീകരണം പൂർത്തിയാക്കാൻ സഹായിച്ചതിന്റെ പ്രധാന ഘടകം എന്ന് കമ്മിറ്റി വിലയിരുത്തി.
പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ.നസറുള്ള, ചെയർമാൻ ശ്രീ. ഉസ്മാൻ ഉസ്താദ്, ബീമാപള്ളി ചീഫ് ഇമാം ശ്രീ. അസ്സയ്യിദ് മുത്തുക്കോയ തങ്ങൾ അൽ ബാഫഖി, മണക്കാട് വലിയപള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം ശ്രീ. ഇ പി അബൂബക്കർ മൗലവി അൽ ഖാസിമി, എം പി ശ്രീ. അടൂർ പ്രകാശ്, ഡെപ്യുട്ടി സ്പീക്കർ ശ്രീ. വി. ശശി, പള്ളി കമ്മിറ്റി ഭാരവാഹികളും , ദേശത്തെ വിശ്വാസികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Photo & News Credits : Shakeer Abdulkhader Kadayara.