കൊറോണാ വൈറസ് ബാധ മൂലമുള്ള ബഹ്റൈനിലെ ആദ്യ മരണം തിങ്കളാഴ്ച്ച ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 65 വയസ്സ് പ്രായമുള്ള ബഹ്റൈൻ സ്വദേശിനിയാണ് വൈറസ് ബാധയെത്തുടർന്ന് മരണമടഞ്ഞത്. ഇവർക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. ഗൾഫ് മേഖലയിൽ നിന്ന് ചെയ്യപെടുന്ന ആദ്യത്തെ Covid-19 മൂലമുള്ള മരണമാണിത്.
രോഗബാധിതരായി ചികിത്സയിൽ കഴിഞ്ഞിരുന്ന 17 പേർ ആരോഗ്യം വീണ്ടെടുത്തതായി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതോടെ ബഹ്റൈനിൽ റിപ്പോർട് ചെയ്യപ്പെട്ട 189 രോഗ ബാധകളിൽ 77 പേർക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്. ഇറ്റലി, ദക്ഷിണ കൊറിയ, ഈജിപ്ത്, ലെബനൻ എന്നിവിടങ്ങളിൽ നിന്ന് രാജ്യത്തേക്ക് മടങ്ങിയെത്തിയ എല്ലാവരോടും 14 ദിവസം വീടുകളിൽ ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ട്.