സൗദി അറേബ്യ: നവംബർ വരെയുള്ള മാസങ്ങളിൽ സാധാരണയിൽ കവിഞ്ഞ അളവിലുള്ള മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

GCC News

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ ശരാശരിയിലും കൂടുതൽ മഴ ലഭിക്കാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഈ മാസങ്ങളിൽ ശരാശരിയിലും അമ്പത് മുതൽ അറുപത് ശതമാനം വരെ കൂടുതൽ മഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ കാലയളവിൽ അൽ ശർഖിയ, നോർത്തേൺ ബോർഡേഴ്സ്, അൽ ഖാസിം, ഹൈൽ, അൽ ജൗഫ്, തബൂക്, മദീന മുതലായ മേഖലകളിലും, മക്കയുടെയും, റിയാദിന്റെയും വിവിധ പ്രദേശങ്ങളിലിലും സമൃദ്ധമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബർ, നവംബർ മാസങ്ങളിൽ ഈ മേഖലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Cover Image: Saudi Press Agency.