തണുപ്പ് കാലത്തിൽ നിന്നുള്ള മാറ്റം സൂചിപ്പിച്ചുകൊണ്ട് അടുത്ത ഏതാനം ദിവസങ്ങളിൽ യു എ ഇയിലെ അന്തരീക്ഷ താപനില ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു. ചൂട് കൂടുന്നതോടെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോതിൽ ഗണ്യമായ വർദ്ധനവുണ്ടാവാനും തന്മൂലം മൂടൽ മഞ്ഞിനും സാധ്യത ഉണ്ട്.
ഇന്ന് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മൂടികെട്ടിയതോ ആയ കാലാവസ്ഥയായിരിക്കും.