Free ENT Medical Camp, Vadakkekad, Thrissur, Kerala

സൗജന്യ ENT പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു: 100-ൽ പരം പേർ പങ്കെടുത്തു

Kerala News

വടക്കേക്കാട്: ഉരുളുമ്മൽ സിദ്ധി ശ്രി കലാ-സാംസ്‌കാരിക വേദിയും പനന്തറ സുബിൻ സാംസ്‌കാരിക വേദിയും സംയുക്തമായി സൗജന്യ ENT പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

2020 മാർച്ച് 1-നു വൈകീട്ട് 3 മുതൽ 6 വരെ പനന്തറ നൂറുൽ ഹുദ മദ്രസയിൽ വെച്ച് നടന്ന പരിശോധനാ ക്യാമ്പിൽ സൗത്ത് ഷോർ ENT ഹോസ്പിറ്റലിലെ ഡോ. രവി ശങ്കർ, ഡോ. ഷജീം അഹമ്മദ് എന്നിവർ പങ്കെടുത്തു. പരിശോധനാ ക്യാമ്പ് വടക്കേകാട് സബ് ഇൻസ്‌പെക്ടർ ശ്രീ. സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. 100-ൽ പരം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു.

തയ്യാറാക്കിയത്: Jaleel Chakkolayil