പതിനാലാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 2025 ഫെബ്രുവരി 5-ന് ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Sultan bin Ahmed Al Qasimi opens 14th Sharjah Lights Festival#WamVideo https://t.co/OGehmezjxQ pic.twitter.com/LEyzdBxSEv
— WAM English (@WAMNEWS_ENG) February 5, 2025
ഷാർജ ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് സുൽത്താൻ ബിൻ അഹ്‌മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലാണ് ഇത്തവണത്തെ ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്.

ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന ഈ വർണോത്സവം ഷാർജയിൽ 12 ഇടങ്ങളിലായാണ് ഇത്തവണ ഒരുക്കുന്നത്. 2025 ഫെബ്രുവരി 5 മുതൽ ഫെബ്രുവരി 16 വരെയാണ് ഇത്തവണത്തെ ഷാർജ ലൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി 2011-ൽ ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ആരംഭിച്ചത് മുതൽ ഇതുവരെയുള്ള ഈ മേളയുടെ പ്രയാണം വ്യക്തമാക്കുന്ന ഒരു വിഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ഷോ, കലാപ്രകടനങ്ങൾ തുടങ്ങിയവ അരങ്ങേറി.
WAM