ബഹ്‌റൈൻ ഇന്റർനാഷണൽ ബുക്ക് ഫെയർ മാറ്റിവെച്ചതായി സൂചന

GCC News

ബഹ്‌റൈൻ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ പത്തൊമ്പതാമത് പതിപ്പ് മാറ്റിവെച്ചതായി സൂചന. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് അധികൃതരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബഹ്‌റൈൻ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ പത്തൊമ്പതാമത് പതിപ്പ് 2024 ഫെബ്രുവരിയിൽ നടക്കുമെന്നാണ് അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. ഇത് മൂന്നാമത്തെ തവണയാണ് ബഹ്‌റൈൻ അന്താരാഷ്ട്ര പുസ്തകമേളയുടെ പത്തൊമ്പതാമത് പതിപ്പ് മാറ്റിവെക്കുന്നത്.

2020, 2022 എന്നീ വർഷങ്ങളിൽ COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ പുസ്തകമേള നീട്ടിവെച്ചിരുന്നു. 2024 ഫെബ്രുവരിയിൽ നടക്കാനിരുന്ന പുസ്തകമേള മാറ്റാനുള്ള സാഹചര്യത്തെക്കുറിച്ചും, പുതുക്കിയ തീയതിയെക്കുറിച്ചും അധികൃതർ വ്യക്തത നൽകിയിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Cover Image: Bahrain News Agency.