ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ജനുവരി 11-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
RTA opens Phase I of Hessa Street Development Project, in the direction from Al Khail Road to Sheikh Zayed Road, over a length of 4.5 km. The works include the widening of Hessa Street and the construction of bridges at the intersections of Hessa Street with Al Asayel Street,… pic.twitter.com/YXlLsmMyJ5
— Dubai Media Office (@DXBMediaOffice) January 11, 2026
അൽ ഖൈൽ റോഡിൽ നിന്ന് ഷെയ്ഖ് സായിദ് റോഡിലേക്കുള്ള ദിശയിൽ ഏതാണ്ട് 4.5 കിലോമീറ്ററിലധികം ദൂരത്തിലാണ് ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായുള്ള നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഹെസ്സ സ്ട്രീറ്റ് വീതി കൂട്ടുകയും, അൽ അസായേൽ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ് എന്നിവയുമായി ഹെസ്സ സ്ട്രീറ്റ് കൂടിച്ചേരുന്ന ഇന്റർസെക്ഷനുകളിൽ പുതിയ പാലങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

ഇതോടൊപ്പം ഹെസ്സ സ്ട്രീറ്റ് ഇരുവശത്തേക്കും നാല് ലെയിനുകളുള്ള രീതിയിലേക്ക് വികസിപ്പിച്ചിട്ടുണ്ട്.

ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ മൊത്തത്തിലുള്ള പുരോഗതി 90 ശതമാനത്തിലെത്തിയതായും RTA വ്യക്തമാക്കിയിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായുള്ള ശേഷിക്കുന്ന റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ, പാലങ്ങൾ, ഇന്റർസെക്ഷനുകൾ, സൈക്കിൾ ട്രക്കുകൾ എന്നിവയുടെ നിർമ്മാണം തുടങ്ങിയവ ഈ വർഷം രണ്ടാം പാദത്തിൽ പൂർത്തിയാക്കി തുറന്ന് കൊടുക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും RTA കൂട്ടിച്ചേർത്തു.
Cover Image: Dubai Media Office.

