ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ 35-മത് പതിപ്പ് 2026 മെയ് 14-ന് ആരംഭിക്കും. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
35th Doha International Book Fair to Open on May 14#QNA #Qatar https://t.co/wbwj5c5qTs pic.twitter.com/izPOzYnDbL
— Qatar News Agency (@QNAEnglish) April 30, 2026
ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ (DIBF) 35-മത് പതിപ്പ് 2026 മെയ് 14 മുതൽ മെയ് 23 വരെയാണ് സംഘടിപ്പിക്കുന്നത്. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് ദോഹ അന്താരാഷ്ട്ര പുസ്തകമേള നടത്തുന്നത്.
36 രാജ്യങ്ങളിൽ നിന്നുള്ള 515 പ്രസാധകർ ഈ പുസ്തകമേളയിൽ പങ്കെടുക്കുന്നതാണ്. ഈ പുസ്തകമേളയുടെ ഭാഗമായി നിരവധി സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ, സെമിനാറുകൾ, പരിശീലനക്കളരികൾ തുടങ്ങിയവ അരങ്ങേറുന്നതാണ്.
ദിനവും രാവിലെ 9 മണിമുതൽ രാത്രി 10 മണിവരെയാണ് (വെള്ളിയാഴ്ചകളിൽ ഒഴികെ)ഈ മേളയിലേക്ക് സന്ദർശകരെ അനുവദിക്കുന്നത്. വെള്ളിയാഴ്ചകളിൽ വൈകീട്ട് 3 മണിമുതൽ രാത്രി 10 മണിവരെയാണ് സന്ദർശകർക്ക് പ്രവേശനം.

