ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ മൂന്നാം ഘട്ടം 2025 ജൂലൈ 1-ന് പ്രാബല്യത്തിൽ വരുന്നതാണ്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ദേശീയ തലത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഉപയോഗം നിരോധിച്ച തീരുമാനത്തിന്റെ മൂന്നാം ഘട്ടം 2025 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിരോധനത്തിന്റെ മൂന്നാം ഘട്ടത്തിൽ താഴെ പറയുന്ന മേഖലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്:
- പഴം, പച്ചക്കറി കടകൾ, പാക്കേജിങ് യൂണിറ്റുകൾ.
- ഗ്രോസറി സ്റ്റോറുകൾ.
- മിഠായി ഫാക്ടറികൾ, മധുരപലഹാര വില്പനശാലകൾ.
- ഗിഫ്റ്റ് ഷോപ്പുകൾ.
- ബേക്കറികൾ, ബ്രെഡ്, പേസ്ട്രി, മറ്റു മധുരപലഹാരക്കച്ചവട ഔട്ട്ലെറ്റുകൾ.
ഇതോടെ 2025 ജൂലൈ 1 മുതൽ മേൽപ്പറഞ്ഞ സ്ഥാപനങ്ങളിലും, മേഖലകളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കേണ്ടി വരുന്നതാണ്. ഇവയ്ക്ക് പകരം തുണിസഞ്ചികൾ, പേപ്പർ ബാഗുകൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ രീതിയിലുള്ള ബാഗുകൾ ഉപയോഗിക്കേണ്ടി വരുന്നതാണ്.

