ഒമാൻ: അൽ-ദാഹിറ ഗവർണറേറ്റിൽ നിന്ന് നാലായിരത്തിലധികം വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി

GCC News

അൽ-ദാഹിറ ഗവർണറേറ്റിൽ നടന്ന ഖനന പ്രവർത്തനങ്ങളിൽ നാലായിരത്തിലധികം വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു. 2026 ഒക്ടോബർ 27-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അൽ-ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലുള്ള അൽ-ഐനിൻ പ്രദേശത്ത് കഴിഞ്ഞ ആഴ്ച മുതൽ നടന്നുവരുന്ന ഖനന പ്രവർത്തനങ്ങൾക്കിടയിലാണ് ശവകുടീര അറകൾക്കുള്ളിൽ അസ്ഥികൂടാവശിഷ്ടങ്ങളും മൺപാത്രങ്ങളും കണ്ടെത്തിയത്.

ബി.സി. മൂന്നാം സഹസ്രാബ്ദത്തോളം പഴക്കമുള്ള ഇവ മെസൊപ്പൊട്ടേമിയയിലെ ‘ജെംദെത് നസ്ർ’ സംസ്കാരവുമായി ബന്ധപ്പെട്ടവയാണെന്നാണ് കരുതപ്പെടുന്നത്.

Source: Oman News Agency.

ചെമ്പ്, വെങ്കലം എന്നിവ അടങ്ങിയ അമ്പുകൾ, കോടാലികൾ, കഠാരകൾ എന്നിവയും ധാരാളം വലിയ മുത്തുകളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ ഖനന പ്രവർത്തനങ്ങൾ നടത്തിയത്.