ഒമാനിൽ മുഹറം ഒന്ന് ഓഗസ്റ്റ് 21, വെള്ളിയാഴ്ചയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്സ് അറിയിച്ചു. ഓഗസ്റ്റ് 19, ബുധനാഴ്ച്ച മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്നാണ് ഒമാനിൽ മുഹറം ഒന്ന് ഓഗസ്റ്റ് 21, 2020 ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചത്.
ഒമാനിലെ ഹിജ്റ പുതുവർഷ അവധി മുഹറം മാസപ്പിറവി ദൃശ്യമാകുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. ഇതോടെ ഒമാനിലെ ഈ വർഷത്തെ ഹിജ്റ പുതുവർഷ അവധി ഓഗസ്റ്റ് 23, ഞായറാഴ്ചയായിരിക്കും. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ ഈ അവധി ബാധകമാണ്.