ഒമാൻ: 539 പേർക്ക് കൂടി COVID-19; 27 മരണം

Breaking

ഒമാനിൽ 539 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 30-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 85544 ആയി.

851 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 80459 ആയി. ചികിത്സയിലിരുന്ന 27 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 677 ആയിട്ടുണ്ട്.