ഒമാൻ: 319 പേർക്ക് കൂടി COVID-19; 11 മരണം

Breaking

ഒമാനിൽ 319 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 4-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 116847 ആയി.

രാജ്യത്ത് രോഗമുക്തി നേടിയവർ 106903 ആയി. ചികിത്സയിലിരുന്ന 11 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 1275 ആയിട്ടുണ്ട്.