ഒമാനിൽ 229 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഡിസംബർ 7-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 125115 ആയി.
രാജ്യത്ത് രോഗമുക്തി നേടിയവർ 116506 ആയി. COVID-19 ബാധയെത്തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 8 പേർ മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ ഒമാനിലെ ആകെ COVID-19 മരണം 1452 ആയിട്ടുണ്ട്.