മുൻ‌കൂർ അനുമതിയില്ലാതെ സൗദിയിൽ നിന്ന് 12 രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി; പ്രവാസികൾക്കും ബാധകം

GCC News

മുൻ‌കൂർ അനുമതിയില്ലാതെ സൗദിയിൽ നിന്ന് 12 രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിനെതിരെ രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജനുവരി 13-ന് വൈകീട്ടാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഈ രാജ്യങ്ങളിലെ നിലവിലെ COVID-19 സാഹചര്യങ്ങൾ കണക്കിലെടുത്തും, കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത് കണക്കിലെടുത്തുമാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

താഴെ പറയുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് സൗദി നിലവിൽ മുൻ‌കൂർ അനുമതി നിർബന്ധമാക്കിയിരിക്കുന്നത്:

  • Libya
  • Syria
  • Lebanon
  • Yemen
  • Iran
  • Turkey
  • Afghanistan
  • Armenia
  • Somalia
  • Congo
  • Venezuela
  • Belarus

Leave a Reply

Your email address will not be published. Required fields are marked *