ബഹ്‌റൈൻ: COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം ആരംഭിച്ചു

Bahrain

കൊറോണ വൈറസ് രോഗബാധ കണ്ടെത്തുന്നതിനായി ഒരു പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം സാഖിറിൽ പ്രവർത്തനമാരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൽ റഫാ, സാഖിറിലെ റാഷിദ് ഇക്വിസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിംഗ് ക്ലബ്ബിലാണ് ഈ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.

മാർച്ച് 31-നാണ് ഈ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. സുപ്രീം കൌൺസിൽ ഓഫ് ഹെൽത്ത് പ്രസിഡന്റ് ഉദ്‌ഘാടനം നിർവഹിച്ചു. ഈ കേന്ദ്രത്തിലെത്തുന്നവർക്ക് വാഹനങ്ങളിലിരുന്ന് കൊണ്ട് COVID-19 പരിശോധനകൾ നടത്താവുന്നതാണ്.