2021-ലേക്കുള്ള റമദാൻ ടെന്റ് പെർമിറ്റുകൾ അനുവദിക്കുന്ന സേവനം നിർത്തലാക്കി

UAE

2021-ലേക്കുള്ള റമദാൻ ടെന്റ് പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള സേവനങ്ങൾ നിർത്തലാക്കിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് അറിയിച്ചു. ഈ വർഷത്തെ റമദാൻ വേളയിൽ എമിറേറ്റിൽ റമദാൻ ടെന്റുകൾ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

റമദാനിൽ ആരോഗ്യ സുരക്ഷാ നടപടികൾ കർശനമാക്കുന്നതുമായി ബന്ധപ്പെട്ട് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി പുറത്തിറക്കിയ നിർദ്ദേശങ്ങൾ പ്രകാരമാണ് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ഇത്തരം ഒരു തീരുമാനം അറിയിച്ചത്. COVID-19 വ്യാപനം തടയുന്നതിനായാണ് അധികൃതർ ഇത്തരം നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.