അൽ ഐൻ റോഡിൽ നിന്ന് ഷാർജയിലേക്കുള്ള പാതയിൽ എമിറേറ്റ്സ് റോഡിലേക്ക് നയിക്കുന്ന ലൂപ്പ് റോഡ് ഈ വാരാന്ത്യത്തിൽ താത്കാലികമായി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2021 മെയ് 7, വെള്ളിയാഴ്ച്ച 12:00 am മുതൽ മെയ് 8, ശനിയാഴ്ച്ച 4:00 pm വരെയാണ് അൽ റുവൈയാഹ് ഇന്റർചേഞ്ചിലെ ഈ റോഡ് അടച്ചിടുന്നതെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.
മെയ് 6-ന് വൈകീട്ടാണ് RTA ഇക്കാര്യം അറിയിച്ചത്. ഡ്രൈവർമാരോട് ഈ പ്രദേശത്തെ പ്രത്യേക റോഡ് അടയാളങ്ങൾ ശ്രദ്ധിക്കാനും, യാത്രകൾക്കായി ഇതരമാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്താനും RTA നിർദ്ദേശിച്ചിട്ടുണ്ട്.
ദുബായിൽ നിന്ന് ദുബായ് – അൽ ഐൻ റോഡിൽ സഞ്ചരിക്കുന്നവർക്കാണ് ഈ നിയന്ത്രണം ബാധകമാകുന്നത്. ഡ്രൈവർമാർക്ക് ഉപയോഗിക്കാവുന്ന ഇത്തരമാർഗ്ഗങ്ങൾ അടയാളപ്പെടുത്തിയ ഒരു മാപ്പ് RTA ഈ അറിയിപ്പിനൊപ്പം നൽകിയിട്ടുണ്ട്.