ഹിജ്‌റ പുതുവർഷ അവധി: ദുബായിൽ രണ്ട് ദിവസം പാർക്കിംഗ് സൗജന്യമാക്കിയതായി RTA

UAE

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, 13 തീയതികളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ)ഓഗസ്റ്റ് 12, 13 തീയതികളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായാണ് RTA അറിയിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 10-നാണ് RTA ഇക്കാര്യം അറിയിച്ചത്. ബഹുനില പാർക്കിംഗ് സംവിധാനങ്ങളിൽ ഈ സൗജന്യ പാർക്കിംഗ് സേവനം ലഭ്യമാക്കിയിട്ടില്ലാ എന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്. അവധിക്ക് ശേഷം 2021 ഓഗസ്റ്റ് 14, ശനിയാഴ്ച്ച മുതൽ പാർക്കിംഗ് ഫീ ഈടാക്കുന്നത് പുനരാരംഭിക്കുമെന്നും RTA അറിയിച്ചു.

ഈ വർഷത്തെ ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് യു എ ഇ നേരത്തെ അറിയിച്ചിരുന്നു.

ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ കുറിക്കുന്ന ഈ അവസരത്തിലെ അവധി ഈ വർഷം വാരാന്ത്യ അവധിയുമായി ചേർന്ന് ലഭിക്കുന്ന രീതിയിൽ 2021 ഓഗസ്റ്റ് 12-ലേക്ക് നീട്ടിവെച്ചാണ് യു എ ഇയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.