COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ റെഡ്, ഗ്രീൻ, ‘ഹൈ റിസ്ക്’ എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള പട്ടികകൾ പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരമുള്ള പുതുക്കിയ പട്ടിക 2021 ഡിസംബർ 1, ബുധനാഴ്ച്ച വൈകീട്ട് 6 മണിമുതൽ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
നവംബർ 29-ന് വൈകീട്ടാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. COVID-19 വൈറസിന്റെ ഒമിക്രോൺ എന്ന വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ‘ഹൈ റിസ്ക്’ രാജ്യങ്ങളുടെ പട്ടികയിലേക്ക് (എക്സെപ്ഷണൽ റെഡ് ലിസ്റ്റ്) ആറ് ആഫ്രിക്കൻ രാജ്യങ്ങളെ ഉൾപ്പെടുത്താൻ 2021 നവംബർ 26-ന് ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരുന്നു.
ഇതിന് പുറമെയാണ് ഇപ്പോൾ നിലവിലെ ആഗോളതലത്തിലെ ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം റെഡ്, ഗ്രീൻ, എക്സെപ്ഷണൽ റെഡ് പട്ടികകൾ പുതുക്കി നിശ്ചയിക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ഗ്രീൻ, റെഡ്, ഹൈ റിസ്ക് രാജ്യങ്ങളുടെ പുതുക്കിയ പട്ടിക താഴെ പറയുന്ന വിലാസങ്ങളിൽ ലഭ്യമാണ്:
- ഗ്രീൻ പട്ടിക – https://covid19.moph.gov.qa/EN/Documents/PDFs/GREEN-LIST-COUNTRIES.pdf
- റെഡ് പട്ടിക – https://covid19.moph.gov.qa/EN/Documents/PDFs/RED-LISTED-COUNTRIES.pdf
- ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടിക – https://covid19.moph.gov.qa/EN/Documents/PDFs/HIGH-RISK-LIST-COUNTRIES.pdf
പുതിയതായി പ്രഖ്യാപിച്ച ഗ്രീൻ പട്ടികയിൽ 177 രാജ്യങ്ങളും (നേരത്തെ 181 രാജ്യങ്ങൾ), റെഡ് പട്ടികയിൽ 19 (നേരത്തെ 21 രാജ്യങ്ങൾ) രാജ്യങ്ങളുമാണുള്ളത്. ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളെയാണ് നിലവിൽ ഖത്തർ എക്സെപ്ഷണൽ റെഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡിസംബർ 1 മുതൽ ഖത്തർ എക്സെപ്ഷണൽ റെഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങൾ:
- ഇന്ത്യ
- ഫിലിപ്പീൻസ്
- നേപ്പാൾ
- ബംഗ്ലാദേശ്
- ശ്രീലങ്ക
- പാക്കിസ്ഥാൻ
- ഇൻഡോനേഷ്യ
- ഈജിപ്ത്
- സുഡാൻ
- സൗത്ത് സുഡാൻ
- ബോട്സ്വാന
- സൗത്ത് ആഫ്രിക്ക
- നമീബിയ,
- സിംബാബ്വെ
- ലെസോതോ
- എസ്വതിനി